Posts

ഷാജി ജോര്‍ജ് പ്രണത

Image
ഞാന്‍ അറിയുന്ന ഷാജി ജോര്‍ജ് പ്രണത എം.എസ്. അഗസ്റ്റിന്‍ എന്റെ സുഹൃത്ത് ശ്രീ. ഷാജി ജോർജ് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. കൊച്ചി നഗരവും പരിസരപ്രദേശവും കേന്ദ്രീകരിച്ച് മൂന്നു പതിറ്റാണ്ടിലേറെയായി ഷാജി ജോര്‍ജ് പ്രവര്‍ത്തിക്കുന്നു. സാമുദായിക മേഖലയിലും സാംസ്കാരിക സാമൂഹ്യ മേഖലകളിലും ഷാജി പ്രവര്‍ത്തന നിരതനാണ്.        - മലയാളത്തിലെ പ്രമുഖ പുസ്തകശാലകള്‍ക്കിടയില്‍ തനത് വ്യക്തിത്വത്തോടെ നിലകൊള്ളുന്ന,   ‘ പ്രണത ബുക്സ് ’ എന്ന പ്രസാദകസംരംഭത്തിന്റെ സാരഥിയാണ് ഷാജി ജോര്‍ജ്. സാംസ്കാരിക ത്രൈ മാസികയായ ‘ അന്യോന്യ ’ ത്തിന്റ മാനേജരുമാണ് ഷാജി. -  കെ.സി.വൈ.എം . സംസ്ഥാന ജനറല്‍ സെക്രട്ടറിയും വരാപ്പുഴ അതിരൂപത പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയുമായിരുന്നു ഷാജി ജോര്‍ജ്. 1992ല്‍ കെ.സി.വൈ.എം. സംസ്ഥാന സമ്മേളനത്തിന് വിശുദ്ധ മദര്‍ തെരേസയെ പങ്കടുപ്പിക്കുവാന്‍ ഷാജിക്ക് സാധിച്ചു. കെ.എല്‍ . സി.എ.   സംസ്ഥാന പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.   കെ.ആര്‍.എല്‍.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട്, ഔദ്യോഗിക വക്താവ് എന്